പെരുന്നാൾ അവധി സഹകരണ ബാങ്കുകൾക്കും ബാധകമാക്കണം;കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ

മഞ്ചേരി: ബലിപെരുന്നാൾ ദിനമായ ഓഗസ്റ്റ് പന്ത്രണ്ടിലെ പൊതുഅവധി സഹകരണ ബാങ്കുകൾക്ക് കൂടി ബാധകമാക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ.) ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ…

By :  Editor
Update: 2019-08-06 02:09 GMT

മഞ്ചേരി: ബലിപെരുന്നാൾ ദിനമായ ഓഗസ്റ്റ് പന്ത്രണ്ടിലെ പൊതുഅവധി സഹകരണ ബാങ്കുകൾക്ക് കൂടി ബാധകമാക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ.) ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാർക്ക് അർഹമായ പല അവകാശങ്ങളും സർക്കാർ നിഷേധിക്കുകയാണ്. പ്രസിഡന്റ് ഹാരിസ് ആമിയൻ അധ്യക്ഷനായി. ജനറൽസെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്, ട്രഷറർ പി.പി. മുഹമ്മദലി, കെ. ഖാലിദ്, പി.കെ. ഉമർ, വി.പി. കുഞ്ഞലവി, ജുമൈലത്ത് കാവനൂർ, ടി.യു. ഉമർ,വി.പി. കുഞ്ഞലവി, ജുമൈലത്ത് കാവനൂർ, ടി.യു. ഉമർ, മുബഷിർ ഒമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Similar News