അധ്യാപക ഒഴിവുകൾ അറിയാം ( 27-09-2024 )

Update: 2024-09-27 03:01 GMT

അധ്യാപക ഒഴിവ് - കൊല്ലം

കുളക്കട :ജി.എൽ.പി.എസിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്തംബര് 30തിങ്കളാഴ്ച 11-ന്. -  പി.എസ്.സി.ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന.

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി ഗവ. മുസ്‌ലിം എൽ.പി.സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രണ്ടിന് സ്കൂൾ ഓഫീസിൽ. കെ-ടെറ്റ് നിർബന്ധമാണ്

പന്മന :പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി .ഒഴിവുണ്ട്‌. അഭിമുഖം ശനിയാഴ്ച രണ്ടിന്‌.

അറബിക് അധ്യാപക ഒഴിവ് -മലപ്പുറം 

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിൽ അറബിക് അധ്യാപക ഒഴിവ്.അഭിമുഖം ശനിയാഴ്ച രാവിലെ പത്തിന്. യു.ജി.സി. യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04942600310.

അധ്യാപക ഒഴിവ്... .തിരുവനന്തപുരം 

തിരുവനന്തപുരം : കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന്.

നെടുങ്കാട് ഗവ. യു.പി.എസ്. വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന്. ഫോൺ: 0471-2346465.

Tags:    

Similar News