2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല !

Update: 2024-12-23 17:08 GMT

2013-ൽ ആരംഭിച്ച ആൻഡ്രോയിഡ് KitKat OS-ലോ പഴയ വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ 2025 ജനുവരി 1 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് മെറ്റ. നൂതന സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ഫോണുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മെറ്റ നടത്തുന്ന പതിവ് അപ്‌ഡേറ്റുകളുടെ ഭാഗമായാണ് നീക്കം.

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളിലാണ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ചില ഫോണുകളിൽ ഇപ്പോഴും പഴയ വേർഷനുണ്ട്. അതിനാൽ അവയിലൊന്നും ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.

Tags:    

Similar News