ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈന

ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈന, മേഖലയിലെ തല്‍സ്ഥിതി ഇല്ലാതാക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കുന്നതുമായ ഏകപക്ഷീയമായ നടപടികള്‍ ഇന്ത്യ…

By :  Editor
Update: 2019-08-06 19:03 GMT

ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈന, മേഖലയിലെ തല്‍സ്ഥിതി ഇല്ലാതാക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കുന്നതുമായ ഏകപക്ഷീയമായ നടപടികള്‍ ഇന്ത്യ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും കാശ്‌മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച്‌ ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.അതേസമയം,​ ഇന്ത്യ,​ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ചൈനയുടെ അഭിപ്രായത്തോട് പ്രതികരിച്ചു.

Similar News