കേരളത്തില്‍ ഇന്നു കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്നു കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ മുതല്‍ മഴയുടെ തീവ്രതയില്‍ കുറവ് വരുമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം…

By :  Editor
Update: 2019-08-09 05:41 GMT

കേരളത്തില്‍ ഇന്നു കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ മുതല്‍ മഴയുടെ തീവ്രതയില്‍ കുറവ് വരുമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു . ഓഗസ്റ്റ് 13-ഓടെ മഴ വീണ്ടും ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നുണ്ട്. ഈ മാസം ഇതുവരെ കേരളത്തില്‍ 60 ശതമാനം കൂടുതല്‍ മഴയാണ് കിട്ടിയത്. ഈ മാസം ഒന്ന് മുതല്‍ എട്ട് വരെയുള്ള കണക്കാണിത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതന്നാണ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം

Similar News