വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു

വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ 50 ലക്ഷം…

By :  Editor
Update: 2019-08-12 02:18 GMT

വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്‌ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും.

2016 ല്‍ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങള്‍ക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്.

Similar News