വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍

വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് മലേഷ്യന്‍…

By :  Editor
Update: 2019-08-16 23:54 GMT

വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് മലേഷ്യന്‍ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യക്കാരനായ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് താമസം. ഇദ്ദേഹത്തിന് മലേഷ്യന്‍ പൌരത്വവുമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹം മലേഷ്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി എന്നാണ് ആരോപണം.
സാക്കിര്‍ നായിക്കിനെ പുറത്താക്കാന്‍ ഉദ്ദേശമില്ല എന്ന് ആദ്യം പ്രതികരിച്ച മലേഷ്യന്‍ സര്‍ക്കാര്‍, ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കുകയായിരുന്നു.

Similar News