വയനാടിന്റെ കണ്ണീരൊപ്പാൻ ലോകപ്രശസ്‌ത ചിത്രകാരൻറെ ചിത്രങ്ങൾ വിൽപ്പനക്ക് !

ദിവാകരൻ ചോമ്പാല കൽപ്പറ്റ : പ്രളയം പെയ്‌തിറങ്ങി ഉടുതുണിക്ക് മറുതുണിയില്ലാതെ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ നിർദ്ധന നകുടുംബങ്ങളായ കാട്ടുമക്കൾക്ക് താങ്ങും തളലുമായി ലോകപ്രശസ്‌ത ചിത്രകാരൻ പാരീസ് മോഹൻ…

By :  Editor
Update: 2019-08-22 00:21 GMT

ദിവാകരൻ ചോമ്പാല

കൽപ്പറ്റ : പ്രളയം പെയ്‌തിറങ്ങി ഉടുതുണിക്ക് മറുതുണിയില്ലാതെ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ നിർദ്ധന നകുടുംബങ്ങളായ കാട്ടുമക്കൾക്ക് താങ്ങും തളലുമായി ലോകപ്രശസ്‌ത ചിത്രകാരൻ പാരീസ് മോഹൻ കുമാർ രംഗത്ത് .
വരുന്ന ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയിലെ പ്രമുഖ ആർട് ഗ്യാലറികളിൽ പ്രദർശനത്തിനായി ഒരുക്കിവെച്ച തൻറെ ചിത്രങ്ങളിൽ അറുപതെണ്ണം വയനാട്ടിലെ ഇടിയം വയലിലെ പ്രളയം നക്കിയെടുത്ത് ബാക്കിവെച്ച അറുപതോളം നിർദ്ധന കുടുംബങ്ങളുടെ ജീവിതപുനരുദ്ധാരണത്തിനായി ജീവകാരുണ്യ പ്രവർത്തനമെന്നനിലയിൽ ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ചിത്രകലാസ്വാദകർക്കുമുമ്പിൽ പാരീസ് മോഹൻകുമാർ ചിത്രസമർപ്പണം നടത്തുന്നത് .
ഡിസാസ്റ്റർ ഡി ഡെലൂഗ് ,ഡിസാസ്റ്റർ നൈറ്റ് എന്നിങ്ങനെ പ്രളയത്തിൻറെ ഭീകര പശ്ചാത്തലത്തിൽ നിറക്കൂട്ടൊരുക്കി രചിച്ച രണ്ടു പ്രമുഖ ചിത്രങ്ങളും വിൽപ്പനക്ക് വെച്ചവയിൽ എറെ ശ്രദ്ധേയം.യൂറോപ്പിലെ പ്രശസ്‌തമായ ആർട് ഗ്യാലറികളിലും കലാ സദസ്സുകളിലും നിറ സാന്നിധ്യമായിരുന്ന മോഹൻകുമാർ ഫ്രഞ്ച് ആർട് ഗ്യാലറികൾ മുതൽ രാജ്യത്തെ പ്രമുഖ ആർട് ഗ്യാലറികളിലെല്ലാം നിരവധിതവണ അദ്ധേഹത്തിൻറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.ആഗോളതലത്തിൽ മികച്ച സമകാലിക ചിത്രകാരന്മാരുടെ പട്ടിക തയ്യാറാക്കി യുനസ്കോ ദേശീയ അവാർഡ് നൽകി ആദരിച്ച വിശ്വപ്രസിദ്ധരായ 40 ചിത്രകാരന്മാരിൽ ഏറെ പ്രമുഖനായിരുന്നു "പാരീസിലെ മയ്യഴിക്കാരനായിരുന്ന" മോഹൻകുമാർ എന്ന ചിത്രമെഴുത്തുകാരൻ .

അഞ്ചുവര്ഷത്തേക്കെങ്കിലും വായനാട്ടിൽ നിന്നും മരങ്ങൾ കൂട്ടമായി വെട്ടിമാറ്റുന്നതും പാറ പൊട്ടിക്കുന്നതും നിർത്തലാക്കണമെന്നപോലെതന്നെ മീറ്റ് മാർക്കറ്റിങ്ങ് വയനാട്ടിൽ തുടങ്ങിയതിനോടും അശേഷം ഇദ്ദേഹം യോജിക്കുന്നില്ല ,കുടുംബശ്രീയുടെ പേരിൽ തൊഴിലുറപ്പുപദ്ധതിനട പ്പിലാക്കുന്നവർ കുറ്റി ച്ചെടികളും മറ്റ് ഔഷധച്ചെടികളും വള്ളിപ്പടർപ്പുകളും ശുചീകരണത്തിന് പേരിൽ തീയിട്ട് നശിപ്പിക്കുന്നതിനെതിരെയും പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്മായ മോഹൻകുമാർ പ്രതികരിക്കുന്നു. ,വയനാട്ടിലെ സാധാരണക്കാരായ കർഷകർക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായാണ് മോഹൻകുമാർ വയനാട്ടിൽ താമസം തുടങ്ങിയത് ,കൃഷിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾക്കൊപ്പം അവർ ഉണ്ടാക്കുന്ന മറ്റു ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയും പകരം ചോമ്പാൽ ഹാർബറിൽ വണ്ടിയുമായിവന്ന് പുതിയ മത്സ്യങ്ങളും വടകര മാർക്കെറ്റിൽനിന്നു മറ്റുസാധനങ്ങളും വാങ്ങി വയനാട്ടിലെ അവശകുടുംബങ്ങൾക്ക് മുടങ്ങാതെ എത്തിക്കുക്കുന്നതും മോഹൻകുമാറിൻറെ ദിനചര്യയുടെ ഭാഗം എന്നുവേണം കരുതാൻ,

ദുരിത മേഖലയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ചിത്രസമർപ്പണം നടത്തുന്ന ഈ ചിത്രകാരനൊപ്പം കൈകോർക്കാൻ എല്ലാ സുമനസ്സുകളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു ചിത്രങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക 9845661641

Tags:    

Similar News