ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി

ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി. എസ്.യു.വി ഉപയോക്താക്കള്‍ക്ക് സണ്‍ റൂഫിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് 'ഹാരിയറി'ലും ഈ സൗകര്യം ലഭ്യമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ്…

By :  Editor
Update: 2019-08-27 23:18 GMT

ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി. എസ്.യു.വി ഉപയോക്താക്കള്‍ക്ക് സണ്‍ റൂഫിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് 'ഹാരിയറി'ലും ഈ സൗകര്യം ലഭ്യമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ് നടപടിയെടുത്തത്. വെബാസ്റ്റൊ നിര്‍മിച്ച എച്ച്‌ 300 വൈദ്യുത സണ്‍റൂഫിന് 95,100 രൂപയാണു വില. ഇതു ഘടിപ്പിക്കാനുള്ള ചെലവുകള്‍ പ്രത്യേകം ഈടാക്കും.പുതിയ ഹാരിയറിനൊപ്പം നിലവിലുള്ള വാഹന ഉടമകള്‍ക്കും ഈ നിരക്കില്‍ സണ്‍റൂഫ് ഘടിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് അവസരമൊരുക്കുന്നുണ്ട്. കൂടാതെ രണ്ടു വര്‍ഷം നീളുന്ന വാറന്റിയും സണ്‍റൂഫിനു ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ജനുവരിയില്‍ പുറത്തിറങ്ങിയ ഹാരിയറിന്റെ വില്‍പ്പന ഇതുവരെ 10,000 യൂണിറ്റ് കടന്നിട്ടുണ്ട്.

Tags:    

Similar News