ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്; ഗവര്‍ണര്‍ പി. സദാശിവം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം. വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. രാജ്ഭവനില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കിയ യാത്രയയപ്പിന് ശേഷം…

By :  Editor
Update: 2019-09-05 04:31 GMT

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം. വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. രാജ്ഭവനില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കിയ യാത്രയയപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ ഉള്‍പ്പടെ ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴൊക്കെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഇടപെട്ടിരുന്നു. പക്ഷ സ്വന്തം അഭിപ്രായം പരസ്യമാക്കിയിരുന്നില്ല. സുപ്രിംകോടതി വിധി എന്തായാലും അത് സര്‍ക്കാരിന് നടപ്പാക്കിയെ മതിയാകൂവെന്ന് മുന്‍ ജീഫ് ജസ്റ്റിസ് കൂടിയായ സദാശിവം പറയുന്നു. സുപ്രീംകോടതിയുടെ ശബരിമലവിധിയില്‍ സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Similar News