ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

;

By :  Editor
Update: 2019-09-06 10:03 GMT

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം. അതിന് എല്ലാരും സഹകരിക്കണമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വ്വഹിക്കുക മാത്രമാണ് ഇതുവരെയും ചെയ്തതും, ഇനി ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News