കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂം മുംബൈയില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂമും ആഗോളതലത്തിലെ…

By :  Editor
Update: 2019-09-24 07:30 GMT

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂമും ആഗോളതലത്തിലെ 139-മത് ഷോറൂമുമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പുതിയ ബൊട്ടീക് ഷോറൂം ഉദ്ഘാടനം ചെയ്തു.
പുതിയ അനുഭവവുമായി കാലത്തിന് ചേര്‍ന്നതും സവിശേഷവും ആഡംബരപൂര്‍ണ്ണവുമായ ആഭരണ ഡിസൈനുകള്‍ ബൊട്ടീക് ഷോറൂമുകളില്‍ അവതരിപ്പിക്കുന്നു. ജൂവലറി ബ്രാന്‍ഡ് ഉപയോക്താക്കള്‍ക്ക് സവിശേഷമായ ബൊട്ടീക് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ രീതിയിലുള്ള ഷോറൂം.
വ്യക്തിഗതമായ ആഭരണ രൂപകല്പനകളും ശൈലിയും ഇഷ്ടപ്പെടുന്ന വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കല്യാണ്‍ ജൂവലേഴ്‌സ് ബൊട്ടീക് ഷോറൂം തുടങ്ങുന്നത്. ആധുനിക ടെക് സാവി തലമുറയെ കൂടി മുന്നില്‍ കണ്ടാണ് ഇതുപൊലെ ഒരു ഷോറൂം ഒരുക്കിയിരിക്കുന്നത്. അന്ധേരി, ഘട്‌കോപ്പര്‍, താനെ, ബോറിവാലി എന്നിവിടങ്ങളിലായി കല്യാണ്‍ ജൂവലേഴ്‌സിന് മുംബൈയില്‍ ആറ് ഷോറൂമുകള്‍ ഉണ്ട്.
പ്രധാന വിപണികളില്‍ ഒന്നായ മുംബൈയില്‍ ആദ്യത്തെ ബൊട്ടീക് ഷോറൂം തുടങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങളില്‍നിന്നും സവിശേഷമായതും തെരഞ്ഞെടുത്തതുമായ ആഭരണ ഡിസൈനുകള്‍ ആണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബൊട്ടീക് രൂപത്തിലുള്ള ഷോറൂം തുടങ്ങുന്നത്. പരമ്പരാഗതമായ രീതികള്‍ക്കപ്പുറം പൂര്‍ണമായും നവീനമായൊരു രീതിയില്‍ ആഭരണങ്ങള്‍ വാങ്ങുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ്് പുതിയ ഷോറൂം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിവിധ രീതിയില്‍ ഉപയോക്തൃസൗഹൃദം വിപുലമാക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് നിരന്തരം ശ്രമിക്കുന്നത്. ഈ ബൊട്ടീക് ഷോറൂം ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് മാത്രമല്ല ഉപയോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നതിനും കൂടി അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News