ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി പറഞ്ഞു. അതേസമയം ആണവ…

By :  Editor
Update: 2019-09-27 20:56 GMT

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും മോദി പറഞ്ഞു. അതേസമയം ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ പോരാടിയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എൻ പൊതുസഭയില്‍ പ്രസംഗിച്ചത്.20 മിനുട്ട് നീളുന്ന പ്രസംഗത്തില്‍ ശ്രീബുദ്ധനേയും വിവേകാനന്ദനേയും പരാമര്‍ശിച്ചാണ് സമാധാനത്തെക്കുറിച്ച് പ്രധാനമന്ത്രി.മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യ ലോകത്തിനു നൽകിയതു യുദ്ധത്തെയല്ല, മറിച്ചു ബുദ്ധനെയാണ്. അതുകൊണ്ടാണു ഭീകരതയ്ക്കെതിരെ പ്രതിബദ്ധതയും രോഷവും തങ്ങള്‍ക്കുള്ളതെന്നും മോദി അറിയിച്ചു.

Tags:    

Similar News