കാർത്തിയുടേത് "സുൽത്താൻ" ; ടിപ്പു സുൽത്താനല്ല !

കാർത്തിയെ നായകനാക്കി 'റെമോ' ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം…

By :  Editor
Update: 2019-09-29 23:50 GMT

കാർത്തിയെ നായകനാക്കി 'റെമോ' ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് സുൽത്താൻ എന്നാണ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും അത് പരസ്യപ്പെടുത്തിയിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് ഒരു പറ്റം ആളുകൾ എത്തി ഷൂട്ടിംഗ് തടയുകയുണ്ടായി . ചിത്രം ടിപ്പു സുൽത്താനെ കുറിച്ച് മഹത്വവൽക്കരിക്കുന്ന , ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞു കൊണ്ടാണ് ഒരു സംഘം ആളുകൾ ഷൂട്ടിംഗ് തടഞ്ഞത്. ഇ സാഹചര്യത്തിൽ " സിനിമയുടെ പേര് 'സുൽത്താൻ 'എന്നു തന്നെയാണ് .ഇത് ചരിത്ര പശ്ചാത്തലത്തെയോ ടിപ്പു സുൽത്താൻറെ ചരിത്ര പശ്ചാത്തലത്തെയോ അവലംബിച്ചുള്ള സിനിമയല്ലന്നും അണിയറക്കാർ അറിയിച്ചു

Tags:    

Similar News