'ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്സ്' എന്ന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌

തിരുവനന്തപുരം: 'ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്സ്' എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുന്നു. ഡോ. ബേബി ചെമ്മണൂര്‍ 1000 ല്‍ പരം പീസ് അംബാസിഡര്‍മാരെ…

By :  Editor
Update: 2019-10-01 00:44 GMT

തിരുവനന്തപുരം: 'ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്സ്' എന്ന മഹത്തായ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുന്നു. ഡോ. ബേബി ചെമ്മണൂര്‍ 1000 ല്‍ പരം പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഇത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനമായ ഒക്ടോബര്‍ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനം നടത്തും.

ചടങ്ങുകളുടെ ആദ്യഘട്ട പരിപാടികള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും വേള്‍ഡ് പീസ് അംബാസിഡര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മഹാത്മാഗാന്ധിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

Similar News