റിസര്‍വ് ബാങ്കിന്‍റെ വായ്പ നയ അവലോകനം ഇന്ന് നടക്കും

റിസര്‍വ് ബാങ്കിന്‍റെ വായ്പ നയ അവലോകനം ഇന്ന് നടക്കും. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാംവട്ടവും റിപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കില്‍ 35…

By :  Editor
Update: 2019-10-03 21:32 GMT

റിസര്‍വ് ബാങ്കിന്‍റെ വായ്പ നയ അവലോകനം ഇന്ന് നടക്കും. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാംവട്ടവും റിപ്പോനിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കില്‍ 35 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്തി.വ്യാവസായിക ഉത്‌പാദന വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവുണ്ടായി. സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും വാഹനവിപണിക്കടക്കം കരകയറാനായിട്ടില്ല.

ഈ സാഹചര്യത്തില്‍ റിപ്പോനിരക്ക് വീണ്ടും കുറച്ച്‌ വായ്പ വിതരണം മെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചേക്കും. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് റിസര്‍വ് ബാങ്ക് വീണ്ടും വരുത്തിയേക്കുമെന്നാണ് സൂചന.

Tags:    

Similar News