യുവാക്കളെ ഹരം കൊള്ളിക്കാൻ അഡൾട്ട് കോമഡി ചിത്രം ' പപ്പി ' വരുന്നു

റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് 'പപ്പി ' എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി   എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം…

By :  Editor
Update: 2019-10-10 05:41 GMT

റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് 'പപ്പി ' എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മൊരട്ടു സിംഗിൾ ആണ്. നട്ടു ദേവ് എന്ന തൻ്റെ യഥാർത്ഥ പേര് സിനിമക്ക് വേണ്ടി മൊരട്ടു സിംഗിൾ എന്ന് മാറ്റിയിരിക്കിയാണ് സംവിധായകൻ . ഒരു രംഗത്തിൽ ബെഡ് റൂമിൽ ലൈംഗീക വിവാദ സംന്യാസി സ്വാമി നിത്യാനന്ദയുടെയും പോൺ താരം ജോണി സിന്സിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട് . ഇതിനെ ചൊല്ലി നിത്യാനന്ദ പരാതി കൊടുത്തതോടെയാണ് 'പപ്പി ' വിവാദമായത് .പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ചിത്രം പ്രദർശനത്തിനെത്തുകയാണ് . ഒക്ടോബർ 11 ന് സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ' പപ്പി ' കേരളത്തിൽ റിലീസ് ചെയ്യും.

Full View

Tags:    

Similar News