സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല എന്നും…
സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല എന്നും തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ നൽകിയത്. സുജിത് എന്നയാൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഈ മാസം ഒന്നു മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താനായിരുന്നു സർക്കാർ ഉത്തരവ്. നൂറു രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും നൂറു രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം.