ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ഭീകരാക്രമണഭീഷണിയുള്ളതായി റിപ്പോർട്ട്
പാക് ഭീകര സംഘടനകളായലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഡല്‍ഹിയില്‍…
By : Editor
Update: 2019-10-23 12:15 GMT
പാക് ഭീകര സംഘടനകളായലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഡല്‍ഹിയില്‍ പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.