നിറം കെട്ട് ബിജെപി ; ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കുമോ ?!

           സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയില്‍ ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ, അഞ്ച് ഉപ…

By :  Editor
Update: 2019-10-24 08:43 GMT

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയില്‍ ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ, അഞ്ച് ഉപ തിരഞ്ഞെടുപ്പുകളില്‍ നാലിലും വന്ന കനത്ത പരാജയം ബിജെപിയുടെ സംഘടനാപരമായ ദുര്‍ബലതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനാവാത്തത് ബിജെപിക്ക് വലിയ ക്ഷീണമാണ് വരുത്തിവെച്ചിരിക്കുന്നത് .

ആര്‍എസ്‌എസിനെ പിണക്കിയാല്‍ എന്ത് സംഭവിക്കും എന്ന് ആര്‍എസ്‌എസ് നേതൃത്വം വട്ടിയൂർക്കാവിൽ ബിജെപിക്ക് കാണിച്ചു കൊടുക്കുക കൂടി ചെയ്തു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം ആയിരുന്നേൽ നില ചിലപ്പോൾ മാറിയേനെ, വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ബിജെപിക്ക് വലിയതോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അത് ഗൗരവമായി തന്നെ പരിശോധിക്കുമെന്നും വോട്ടു നില വന്നപ്പോഴേക്കും ശ്രീധരന്‍പിള്ള വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ കോന്നിയില്‍ ആര്‍എസ്‌എസ് കെ.സുരേന്ദ്രന് വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതിന്റെ ഫലം സുരേന്ദ്രന് ലഭിക്കുകയും ചെയ്തു. 39,786 വോട്ടുകളാണ് കോന്നിയില്‍ സുരേന്ദ്രന്‍ നേടിയത്. എന്‍ഡിഎയിലെ ശക്തമായ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ഒരു സഹായവും ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതുമില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ വലിയ മാറ്റങ്ങൾ തന്നെ ബിജെപിയുടെ കേരള നേതൃത്വത്തിൽ വരാനാണ് സാധ്യത. കേരളത്തില്‍ പിന്നോട്ട് പോകുന്നതില്‍ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നതും ഇതോടൊപ്പം ചിന്തിക്കേണ്ട വിഷയമാണ്.

Tags:    

Similar News