പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20ന്

കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം

Update: 2024-11-04 10:36 GMT

ന്യൂഡൽഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.


Full View


വോട്ടെടുപ്പ് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിയത്.

Tags:    

Similar News