ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്ക്

കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. ആദ്യ ശാഖ ജയ്പൂരില്‍ ആരംഭിച്ചു. റഫീക്ക് ഖാന്‍ എംഎംഎല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ്…

;

By :  Editor
Update: 2019-10-26 02:01 GMT

കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. ആദ്യ ശാഖ ജയ്പൂരില്‍ ആരംഭിച്ചു. റഫീക്ക് ഖാന്‍ എംഎംഎല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. എടിഎം, സേഫ് ഡെപോസിറ്റ് ലോക്കര്‍ അടക്കം എല്ലാ അടിസ്ഥാന ബാങ്കിങ് സേവനങ്ങളും ഈ ശാഖയില്‍ ലഭ്യമാണ്. എടിഎം കൗണ്ടര്‍ ഉദ്ഘാടനം ഫെഡറേഷന്‍ ഓഫ് രാജസ്ഥാന്‍ ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് രവി കെ നയാര്‍ നിര്‍വഹിച്ചു. സേഫ് ഡെപോസിറ്റ് ലോക്കര്‍ ജയ് ക്ലബ് പ്രസിഡന്റ് രാജേന്ദ്ര തിവാരിയും ക്യാഷ് കൗണ്ടര്‍ ജയ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ എന്‍ രാജുവും ഉദ്ഘാടനം ചെയ്തു. ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനമായി തുടങ്ങി ഏറ്റവും പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ബാങ്കായുള്ള ഇസാഫിന്റെ വളര്‍ച്ച ചടങ്ങില്‍ പോള്‍ തോമസ് വിശദീകരിച്ചു.

Tags:    

Similar News