ഈ അമ്മയ്‌ക്കു കരയാന്‍ സമയമില്ല ; കുഴല്‍ക്കിണറില്‍ അകപ്പെട്ട മകനു വേണ്ടി ഓടിനടക്കുന്ന അമ്മ കലയ്‌ മേരി

ഈ അമ്മയ്‌ക്കു കരയാന്‍ സമയമില്ല ; കുഴല്‍ക്കിണറില്‍ അകപ്പെട്ട മകന്‍ സുജിത്‌ വില്‍സണിനു വേണ്ടി അമ്മ കലയ്‌ മേരി ഓടി നടക്കുകയാണ്.പൊന്നോമനയെ ഒരാപത്തും കൂടാതെ തിരിച്ചു കിട്ടുവാൻ,കുഴല്‍ക്കിണറില്‍…

By :  Editor
Update: 2019-10-27 02:14 GMT

ഈ അമ്മയ്‌ക്കു കരയാന്‍ സമയമില്ല ; കുഴല്‍ക്കിണറില്‍ അകപ്പെട്ട മകന്‍ സുജിത്‌ വില്‍സണിനു വേണ്ടി അമ്മ കലയ്‌ മേരി ഓടി നടക്കുകയാണ്.പൊന്നോമനയെ ഒരാപത്തും കൂടാതെ തിരിച്ചു കിട്ടുവാൻ,കുഴല്‍ക്കിണറില്‍ ഉള്ള മകന്‍ സുജിത്തിന് ധൈര്യം പകര്‍ന്നും രക്ഷാപ്രവര്‍ത്തകര്‍ക്കാവശ്യമായ സഹായം ചെയ്തും അവര്‍ കൂടെയുണ്ട്. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടര്‍ച്ചയായി വിളിച്ചു പറയുകയാണ്.

കുഞ്ഞിനെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നുവെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു. പുലര്‍ച്ചെ തുണിസഞ്ചി തുന്നാന്‍ ആരുണ്ട്? ഞാനുണ്ട്, കലൈറാണി പറഞ്ഞു. ഇതിനെല്ലാമിടയിലും അവര്‍ സ്വന്തം തുന്നല്‍ മെഷീന് മുന്നിലിരുന്ന് വെളുത്ത തുണി വെട്ടിത്തുന്നി, കുഞ്ഞ് സഞ്ചിയുണ്ടാക്കാന്‍.അതാണ് ഈ 'അമ്മ . സമീപത്തെ തുന്നല്‍ക്കാരെ വിളിച്ചാല്‍ കിട്ടാത്ത സമയവും. കരഞ്ഞു കൊണ്ടിരിക്കേണ്ട നിമിഷങ്ങളെല്ലന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട കലയ്‌ മേരി രണ്ടാമത്‌ ആലോചിച്ചില്ല. തന്റെ തയ്യല്‍ മെഷീനു മുന്നിലിരുന്നു തുണി സഞ്ചിയുണ്ടാക്കാന്‍ തുടങ്ങി. മകനെ രക്ഷിക്കാന്‍ തുണി സഞ്ചിയുണ്ടാക്കുന്ന അമ്മയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഇന്നലെ രാത്രിയോടെ കുട്ടി കുഴല്‍ക്കിണറിന്റെ കൂടുതല്‍ താഴ്ച്ചയിലേക്കു ഊര്‍ന്നു പോയതും പ്രതിസന്ധി വര്‍ധിപ്പിച്ചിച്ചിട്ടുണ്ട്. കുഴിയിലേക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ശബ്ദമൊന്നും പുറത്തുവരുന്നില്ല. എന്നാല്‍, കുഞ്ഞ് ഇപ്പോഴും ശ്വസിക്കുന്നുണ്ടെന്നാണു കരുതുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതെഴുതുമ്പോളും ഒറ്റ പ്രാർത്ഥനേയെയുള്ളു ആ പൊന്നോമനയെ ഈശ്വരൻ കാത്തു രക്ഷിക്കണേമേയെന്ന് മാത്രം.

ശ്രീജിത്ത് നായർ

Similar News