കോഴിക്കോട് നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീകരാക്രമണ ഭീഷണി; ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണിയുമായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടന. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍…

By :  Editor
Update: 2019-10-29 03:01 GMT

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണിയുമായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടന. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ഭീഷണി.

ഡല്‍ഹിയില്‍ വെച്ച്‌ ആക്രമണ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സിക്ക് ലഭിച്ച കത്തില്‍ പറയുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ‍്‍കര്‍ എന്ന സംഘടനയുടെ പേരിലാണ് എന്‍ഐഎ-ക്ക് കത്ത് ലഭിച്ചിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. എവിടെ നിന്നാണ് കത്ത് ലഭിച്ചതെന്നോ ആരാണ് അയച്ചതെന്നോ ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്ന സംഘടനയുടെ ആസ്ഥാനം കോഴിക്കോടാണ് എന്നാണ് കത്തില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഭീഷണി വിലകുറച്ച്‌ കാണാന്‍ എന്‍.ഐ.എ. തയ്യാറല്ലെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് വേദിയിലെയും കളിക്കാരുടെയുമെല്ലാം സുരക്ഷ ശക്തമാക്കുന്നത്.

Similar News