മോഹൻലാൽ സിനിമയെ വിമര്‍ശിച്ച്‌ അടൂര്‍ ഗോപാല കൃഷ്ണന്‍

യുവ തലമുറ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. ഇപ്പോൾ ഈ ചിത്രത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്…

By :  Editor
Update: 2019-10-30 04:13 GMT

യുവ തലമുറ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. ഇപ്പോൾ ഈ ചിത്രത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകര്‍ എന്ന് അദ്ദേഹം വിമര്‍ശിച്ചു. വഴുതക്കാട് വിമന്‍സ് കോളേജില്‍ ചലച്ചിത്ര സെമിനാര്‍ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ബിഎയും എംഎയും നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്ന് സിനിമയെടുക്കാന്‍ ചലചിത്രകലയുടെ സാങ്കേതിക വിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലേയും ലോകത്തേയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലെ അറിവുകളും നേടാതെയാണ് ഈ സിനിമാ പിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇത് കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഫലം. ആരും കാണാന്‍ വന്നില്ലെങ്കില്‍ ആക്ഷേപം കാണികള്‍ക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട്ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്' അടൂര്‍ പറഞ്ഞു.

Tags:    

Similar News