അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സി പി ഐ
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും സി പി ഐ. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പാസാക്കി. മാവോവാദികള്‍…
;അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും സി പി ഐ. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പാസാക്കി. മാവോവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം എന്ന പ്രമേയമാണ് പാസാക്കിയത്.
മഞ്ചക്കണ്ടി വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ടെന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാവോ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.