യാത്രക്കാരുടെ ശ്രദ്ധക്ക് ; തൃശൂരിനും മുളങ്കുന്നത്തുകാവിനുമിടക്ക്​ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക്​ നിയന്ത്രണം

തൃശൂര്‍: തൃശൂരിനും മുളങ്കുന്നത്തുകാവിനുമിടക്ക്​ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്​ച മുതല്‍ ഈമാസം 16 വരെ ട്രെയിനുകള്‍ക്ക്​ ആഴ്​ചയില്‍ അഞ്ച്​ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍…

By :  Editor
Update: 2019-10-31 14:33 GMT

തൃശൂര്‍: തൃശൂരിനും മുളങ്കുന്നത്തുകാവിനുമിടക്ക്​ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്​ച മുതല്‍ ഈമാസം 16 വരെ ട്രെയിനുകള്‍ക്ക്​ ആഴ്​ചയില്‍ അഞ്ച്​ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒഴികെയാണ്​ നിയന്ത്രണം. കോയമ്പത്തൂർ -തൃശൂര്‍ പാസഞ്ചര്‍ വെള്ളിയാഴ്​ച മുതല്‍ നാല്​ വരെയും ഏഴ്​ മുതല്‍ 11 വരെയും 14, 15 തീയതികളിലും ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ റദ്ദാക്കുമെന്ന്​ റെയില്‍വേ അറിയിച്ചു.

തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ രണ്ട്​ മുതല്‍ അഞ്ച്​ വരെയും എട്ട്​ മുതല്‍ 12 വരെയും 15, 16 തീയതികളിലും തൃശൂരിനും ഷൊര്‍ണൂരിനുമിടക്ക്​ റദ്ദാക്കും. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്​സ്​പ്രസ്​ ഒന്ന്​ മുതല്‍ നാല്​ വരെയും ഏഴ്​ മുതല്‍ 11 വരെയും 14, 15 തീയതികളിലും മുളങ്കുന്നത്തുകാവ്​ വരെ മാത്രമേ സര്‍വിസ്​ നടത്തുകയുള്ളൂ. രാത്രി പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്​മോര്‍ എക്​സ്​പ്രസ്​ ഒന്ന്​ മുതല്‍ നാല്​ വരെയും ഏഴ്​ മുതല്‍ 11 വരെയും 14, 15 തീയതികളിലും 10.35ന്​ പകരം 10.50നാണ്​ പുറപ്പെടുക.

ഓഖ-എറണാകുളം എക്​സ്​പ്രസ്​ മൂന്നിനും 10നും ഗംഗാനഗര്‍-കൊച്ചുവേളി എക്​സ്​പ്രസ്​ ഏഴിനും 14നും ഗാന്ധിധാം-നാഗര്‍കോവില്‍ എക്​സ്​പ്രസ്​ രണ്ടിനും ഒമ്ബതിനും വരാവല്‍-തിരുവനന്തപുരം എക്​സ്​പ്രസ്​ ഒന്നിനും എട്ടിനും മുളങ്കുന്നത്തുകാവിലോ വടക്കാഞ്ചേരിയിലോ ഒന്നര മണിക്കൂറോളം നിര്‍ത്തിയിടും.

ഹൈദരാബാദ്​-കൊച്ചുവേളി സ്​പെഷല്‍ ഫെയര്‍ ട്രെയിന്‍ മൂന്നിനും പത്തിനും 35 മിനിറ്റും നിസാമുദ്ദീന്‍-തിരുവനന്തപുരം എക്​സ്​പ്രസ്​ ഇതേ ദിവസങ്ങളില്‍ 80 മിനിറ്റും വടക്കാഞ്ചേരിയില്‍ പിടിച്ചിടും. പട്​ന-എറണാകുളം എക്​സ്​പ്രസ്​ ഏഴ്​, 14 തീയതികളില്‍ വടക്കാഞ്ചേരിയില്‍ 80 മിനിറ്റ്​ നിര്‍ത്തിയിടും. ഇതേ ദിവസങ്ങളില്‍ മംഗളൂരു-തിരുവനന്തപുരം എക്​സ്​പ്രസ്​, മധുര-തിരുവനന്തപുരം അമൃത എക്​സ്​പ്രസ്​ എന്നിവ വള്ള​ത്തോള്‍നഗറില്‍ മുക്കാല്‍ മണിക്കൂര്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

Similar News