അനാഥലങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം ലഭിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും സേവനം ചെയ്യുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മാണി സി…
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും സേവനം ചെയ്യുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മാണി സി കാപ്പന്‍ എം എല്‍ എയെ അറിയിച്ചു. മാണി സി കാപ്പന്‍റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയിലുള്‍പ്പെടെ അശരണരും നിരാലംബരും ഭിന്നശേഷിക്കാരും രോഗികളും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകളെ അധിവസിപ്പിക്കുന്ന വ്യക്തികളോ സംഘടനകളോ നടത്തുന്ന സ്ഥാപനങ്ങളില്‍ സേവനം നടത്തുന്ന ആളുകള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.പദ്ധതി പ്രകാരം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വ കാലയളവിന് ആനുപാതികമായി റിട്ടയര്‍മെന്‍റ് ആനുകൂല്യം ലഭിക്കും.