നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ എം.പി ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍…

By :  Editor
Update: 2019-11-01 13:34 GMT

തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് ശശി തരൂരിനെതിരയുള്ള കേസ്.

കേസില്‍ ഡിസംബര്‍ 21 ന് ഹാജരാകാന്‍ ശശി തരൂരിന് കോടതി നോട്ടീസ് നല്‍കി. സന്ധ്യ ശ്രീകുമാര്‍ എന്ന അഭിഭാഷകയുടെ പരാതിയിലാണ് കോടതി നോട്ടീസ് നല്‍കിയത്. ' പണ്ട് ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു' എന്ന പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടെന്നും ഇത് നായര്‍ സ്ത്രീകളെ അപമാനിക്കാന്‍ ആണെന്നും പരാതിയില്‍പറയുന്നുണ്ട്. നായര്‍ സ്ത്രീയായ തനിക്ക് സമൂഹത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പുസ്തകത്തിലെ പരാമര്‍ശം എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്.

Similar News