പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സമരം അവസാനിപ്പിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സമരം അവസാനിപ്പിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.…
ന്യൂഡല്‍ഹി: പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സമരം അവസാനിപ്പിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി പൊലീസുകാര്‍ തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. പൊലീസുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ബാര്‍ കൗണ്‍സിലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ ദേവേഷ് ശ്രീവാസ്തവ ചൊവ്വാഴ്ച വൈകീട്ട് പറഞ്ഞിരുന്നു. പരിക്കേറ്റ പൊലീസുകാര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ സെക്രട്ടറിയോട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.