മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ആയിരിക്കും ഹര്‍ജി പരിഗണിക്കുക. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍…

By :  Editor
Update: 2019-11-05 11:41 GMT

ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ആയിരിക്കും ഹര്‍ജി പരിഗണിക്കുക. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ്, സുബേര്‍ അഹമ്മദ് നസീര്‍ എന്നിവരുടേതാണ് ഹര്‍ജി. രാജ്യത്തെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്

Similar News