കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവിന്റെ വിശാംശങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും കോടതി പറഞ്ഞു.…
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവിന്റെ വിശാംശങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഗരവാസികള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ, കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. നിഷ്ക്രിയമായ കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കൊച്ചിയെ സിംഗപ്പൂരാക്കുകയല്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.