യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന

യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന വാങ്ങും. 83 തേജസ് മാര്‍ക്ക്-…

By :  Editor
Update: 2019-11-07 22:54 GMT

യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന വാങ്ങും. 83 തേജസ് മാര്‍ക്ക്- വണ്‍ വിമാനങ്ങള്‍, തേജസ് മാര്‍ക്ക്-രണ്ടിന്റെ പത്ത് സ്ക്വാഡ്രണുകള്‍, അഞ്ചാംതലമുറയില്‍പ്പെട്ട 36 അഡ്വാന്‍സ്ഡ് മീഡിയം കോംപാക്‌ട് വിമാനങ്ങള്‍, പുതുതായി നിര്‍മിച്ച പരിശീലന വിമാനമായ എച്ച്‌.ടി.ടി.പി.-40 തുടങ്ങിയവയാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് വാങ്ങുന്നത്.

തേജസ് മാര്‍ക്ക് വണ്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ വ്യോമസേനയും എച്ച്‌.എ.എല്ലും നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഒപ്പിട്ടേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. അഡ്വാന്‍സ്ഡ് മീഡിയം കോംപാക്‌ട് വിമാനത്തിന്റെ രൂപകല്‍പ്പന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News