ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി ഉടനെ ഉണ്ടായേക്കാം
ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി ഉടനെ ഉണ്ടായേക്കാമെന്നു റിപോർട്ടുകൾ,ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുന്ന് വിധി ഉണ്ടാകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുരു…
ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി ഉടനെ ഉണ്ടായേക്കാമെന്നു റിപോർട്ടുകൾ,ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുന്ന് വിധി ഉണ്ടാകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇനി കോടതി തുറക്കുന്നത് ബുധനാഴ്‌ച്ചയാണ്. ഇതോടെ വ്യാഴാഴ്‌ച്ചയോ വെള്ളിയാഴ്‌ച്ചയോ വിധി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അതേസമയം എന്ന് കേസ് പരിഗണിക്കുന്നത് എന്നാണെന്ന ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കില്‍ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവര്‍ത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്‌ച്ച ശബരിമല വിധി പ്രസ്താവിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തെരെഞ്ഞെടുത്താലും അത്ഭുതമില്ല. എന്തായാലും ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് കാതോര്‍ത്തിരിക്കയാണ് കേരളം.