ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരു ഇന്നിംഗിസിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന്…

By :  Editor
Update: 2019-11-24 03:21 GMT

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരു ഇന്നിംഗിസിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2-0ന് തുത്തുവാരാനും ഇന്ത്യക്കായി.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 347 മറികടക്കാന്‍ രണ്ട് ഇന്നിങ്സിലും കൂടി ബംഗ്ലാദേശിനായില്ല. ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഈ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി 20 വിക്കറ്റുകള്‍ വീഴ്ത്തിയതും ഫാസ്റ്റ് ബൗളര്‍മാരായിരുന്നു.

Tags:    

Similar News