ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ്…

By :  Editor
Update: 2019-11-29 21:57 GMT

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു. ജ്വല്ലറി രംഗത്ത നൂതന ആശയങ്ങളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിങ്ങ്, മാനുഫാക്ചറിങ്ങ്, മാനേജ്‌മെന്റ്, ജെമ്മോളജി എന്നീ മേഖലയിലെ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് ഐ ജി ജെ യിൽ നടത്തിവരുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യൂണിവേഴ്‌സിറ്റിയായ ജൈനുമായി സഹകരിച്ചു ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈൻ & മാനേജ്‌മെന്റ് എന്ന ബിരുദ കോഴ്‌സിന്റെ പ്രഖ്യാപനം ഐ ജി ജെ ചെയർമാൻ കെ ടി മുഹമ്മദ് അബ്ദുസ്സലാം നിർവഹിച്ചു. ഡയറക്ടറായ അബ്ദുൽ കരീം, നാസർ, സി ഇ ഒ അംജദ് ഷാഹിർ, ജി എം കെ ടി. അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഡോ. ദിനേശ് കെ എസ് എന്നിവർ സംബന്ധിച്ചു.

Similar News