കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഡ്രൈവർ വെന്ത് മരിച്ചത് ആ​ത്മ​ഹ​ത്യയോ !?

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഓടിക്കൊണ്ടിരുന്ന കാർ‌ കത്തി യു​വാ​വ് വെ​ന്തു​മ​രി​ച്ചു. തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി ടൈറ്റസാ​ണു മ​രി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ലാ​ണു സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ തീപി​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ടു​…

By :  Editor
Update: 2019-12-02 04:14 GMT

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഓടിക്കൊണ്ടിരുന്ന കാർ‌ കത്തി യു​വാ​വ് വെ​ന്തു​മ​രി​ച്ചു. തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി ടൈറ്റസാ​ണു മ​രി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ലാ​ണു സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ തീപി​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ടു​ കാ​ന​യി​ൽ ഇ​ടി​ച്ചു​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തീ​യ​ണ​ച്ചെ​ങ്കി​ലും ഡ്രൈ​വ​റെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മൃ​ത​ദേ​ഹം കൊടുങ്ങല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കാ​റി​നു​ള​ളി​ൽ​ നി​ന്നു പെ​ട്രോ​ളി​ന്‍റെ കു​പ്പി ല​ഭി​ച്ചി​ട്ടു​ണ്ട്. കാറിൽ​ നി​ന്ന് തീ ​ഉ​യ​രാ​നു​ള​ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പൊലീ​സി​ന്‍റെ പ്രാ​ഥ​മി​ക നിഗമനം.

Similar News