പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ…

By :  Editor
Update: 2019-12-17 21:35 GMT

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്,​കേരള മുസ്ലീം ജമാഅത്ത്,​ജയറാം രമേഷ്,​രമേശ് ചെന്നിത്തല,​ടി.എന്‍ പ്രതാപന്‍,​ഡി.വൈ.എഫ്.ഐ,​ ലോക് താന്ത്രിക് യുവജനതാദള്‍,​എസ്.ഡി,.പി.ഐ,​ഡി.എം.കെ,​അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് പ്രധാന ഹര്‍ജിക്കാര്‍.

പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം ചെന്നൈയിലും വ്യാപക അക്രമങ്ങള്‍ ഉണ്ടായിരുന്നു. മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ അനിശ്‌ചിതകാല സമരത്തിന് ആഹ്വാനം നല്‍കി. അതേസമയം, പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച നടത്തിയ റാലി അക്രമാസക്തമായിരുന്നു.

Similar News