തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാവുന്ന അതിവേഗ റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായി. ആകാശമാര്‍ഗം നടത്തിയ സര്‍വേ ജനവാസ മേഖലകള്‍ പരമാവധി കുറയ്ക്കുന്ന…
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാവുന്ന അതിവേഗ റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായി. ആകാശമാര്‍ഗം നടത്തിയ സര്‍വേ ജനവാസ മേഖലകള്‍ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനാ കമ്പനിയാണ് സര്‍വേ നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ഈ പാതയെ സില്‍വര്‍ ലൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.സര്‍വേയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ ഓട്ടം തുടങ്ങാനാണ് റെയില്‍വേ വകുപ്പിന്‍റെ തീരുമാനം.