പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനും ജാമിയ മിലിയ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിയുമായ ഷഹീന്‍ അബ്ദുള്ളയെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു
അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപസമാന പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനും ജാമിയ മിലിയ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിയുമായി ഷഹീന്‍ അബ്ദുള്ള യുപി പോലീസ് കസ്റ്റഡിയില്‍.…
അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപസമാന പ്രക്ഷോഭം ആളിക്കത്തിക്കാന്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനും ജാമിയ മിലിയ യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിയുമായി ഷഹീന്‍ അബ്ദുള്ള യുപി പോലീസ് കസ്റ്റഡിയില്‍. എടുത്തു ..പിന്നീട് വിട്ടയച്ചു .സമരം പലയിടത്തും അക്രമാസക്തമായതിനെ തുടര്‍ന്ന് അലിഗഡിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്കും പോലീസ് വിധേയാരാക്കുന്നുണ്ട്. ഇതിനിടെയാണ് അലിഗഡില്‍ പ്രക്ഷോഭം നടക്കുന്നയിടത്തേക്ക് ഷഹീന്‍ അതിക്രമിച്ചു കടക്കുന്നത്. ഷഹീന്‍ തന്നെ ലൈവ് ചെയ്ത ഫേസ്ബുക്ക് വീഡിയോയില്‍ പോലീസുകാര്‍ ഷഹീനോട് എവിടെ നിന്നു വരുന്നു എന്ന ചോദിക്കുമ്പോള്‍, കേരളം എന്നു മറുപടി പറയുന്നുണ്ട്. ഇത്രയും ദൂരം എന്തിനു വന്നു എന്ന ചോദ്യത്തിന് ഇവിടെ വന്നാല്‍ കുഴപ്പമുണ്ടോ എന്നാണ് ഷഹീനിന്റെ മറുചോദ്യം.ഇവിടെ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പോലീസ് പറയുമ്പോള്‍ ജാമിയ വിദ്യാര്‍ഥി ആണെന്നും ജേര്‍ണിലിസ്റ്റ് ആണെന്നും പറഞ്ഞു മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് ഷഹീനെ കസ്റ്റഡിയിലെടുക്കുന്നത്.
മുന്‍പ് ദല്‍ഹിയില്‍ പോലീസിനെ അക്രമിച്ച ശേഷം വീട്ടില്‍ ഒളിക്കാന്‍ ശ്രമിച്ച ഷഹീനെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്താണ് കൂടെയുണ്ടായിരുന്ന മലയാളി വിദ്യാര്‍ഥിനികള്‍ ഷഹീനെ പിന്നില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയത്. ഈ പോലീസ് നടപടിയും ആയിഷ റെന്ന എന്ന വിദ്യാര്‍ഥിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതും ഗൂഢാലോചനയായിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു. മക്തൂബ്മീഡിയ ഡോട്ട് കോം എന്ന മാധ്യമത്തിന്റെ പ്രതിനിധിയാണ് ഷഹീന്‍. അലിഗഡിലെ ദല്‍ഹി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഷഹീനെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.