പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു.182 ബറ്റാലിയനിലെ ജെ.ഡി.മന്ദീപ് കുമാര്‍ ആണ് മരണമടഞ്ഞത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍…

By :  Editor
Update: 2018-05-11 23:33 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു.182 ബറ്റാലിയനിലെ ജെ.ഡി.മന്ദീപ് കുമാര്‍ ആണ് മരണമടഞ്ഞത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ആഴ്ച ഷോപിയാനിലെ ഏറ്റുമുട്ടലില്‍ കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭാട്ട് ഉള്‍പ്പെടെ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്ബ് ഭട്ട് കാണാതായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ അഞ്ചു സാധാരണക്കാരും കൊല്ലപ്പെട്ടു.

Tags:    

Similar News