ഈ കളി മുളയിലേ നുള്ളണം" പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ ഇന്ത്യയുടെ ദേശീയ പതാകയില്‍ നിന്ന് അശോക ചക്രം നീക്കം ചെയ്‌തു; പകരം 'ലാ ഇലാഹ് ഇല്ലല്ലാഹ്'
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ജനത.…
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഹൈദരാബാദിലാണ് സംഭവം. ഇന്ത്യന്‍ എക്സ്പ്രെസ്സ് അടക്കം നിരവധി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്
ഇന്ത്യന്‍ ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള അശോക ചക്രം നീക്കം ചെയ്‌ത് അവിടെ 'ലാ ഇലാഹ് ഇല്ലല്ലാഹ്' പതിപ്പിച്ചിരിക്കുകയാണ്. 'ലാ ഇലാഹ് ഇല്ലല്ലാഹ്' എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ലോകത്ത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്. സംഭവം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നു വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 1971 ലെ ചട്ടപ്രകാരം ഇന്ത്യന്‍ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.ഇതിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് വിവിധ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.