ഐടി വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായ ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു

ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാ നടിയായ മിയ ജോര്‍ജ്ജ്…

;

By :  Editor
Update: 2020-02-13 23:40 GMT

ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാ നടിയായ മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഔന്യത്ത്വത്തിലെത്തിയ ഉന്നതരുടെ അന്തര്‍ ദേശീയ സര്‍ട്ടിഫിക്കറ്റുകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സര്‍ട്ടിഫിക്കറ്റുകളും സമന്വയിപ്പിച്ചാണ് വിദ്യാര്‍ത്ഥികളെ ഭാസുരമായ ഒരു സ്ഥാനത്തേയ്ക്ക് ജി ടെക് എത്തിക്കുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജി ടെക് വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണ ശബളമായ എവര്‍ബിഗ്ഗസ്റ്റ് കലോത്സവമായി കൊണ്ടാടുന്ന G-ZOOM 7ന്റെ മെഗാ ഫിനാലെയാണ് 10-02-20ന് തൃശൂരില്‍ അരങ്ങേറിയത്.
ജി ടെക് കള്‍ച്ചറല്‍ എക്‌സട്രാ വാഗന്‍സായ G-ZOOM സെന്റര്‍ ലെവല്‍, ഏരിയ ലെവല്‍, മെഗാ ഫിനാലെ എന്നീ മൂന്ന് ലെവലുകളിലുള്ള മത്സരങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സ്ഥാനത്തിന് 1 ലക്ഷം, രണ്ടാം സ്ഥാനത്തിന് 50000, മൂന്നാം സ്ഥാനത്തിന് 25000 രൂപ എന്നിങ്ങെയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.


സൗത്ത് ഇന്ത്യയില്‍ കേരളത്തിലെ 220 സെന്ററുകളിലെയും തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജി ടെക് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ മാറ്റുരച്ചു. തെന്നിന്ത്യയിലെ ജി ടെക് സ്ഥാപന മേധാവികളും സ്റ്റാഫംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ ജി ടെക് ഗ്രൂപ്പ് ഓഫ് ഇന്റിസ്റ്റ്യൂട്ടിന്റെ ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മെഹറൂഫ് .ഐ. മണലൊടി, വേള്‍ഡ് മലയാളി കൗണ്‍സില്‍ -ചെര്‍മാന്‍ കേരള കൗണ്‍സില്‍ സുചിത്ത് ശ്രീനിവാസന്‍, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News