വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എന്ന് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് മേധാവിക്ക് പരാതി

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി…

By :  Editor
Update: 2020-02-15 02:41 GMT

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് പരാതി നൽകിയത്.

ഒരു യുട്യൂബ് ചാനലിലാണ് ഇത്തരമൊരു വാര്‍ത്ത വന്നത്. സിപിഐ.എം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷണന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ അത്യാസന്നനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് വാര്‍ത്ത.

വാര്‍ത്തക്കെതിരെ വി.എസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ ഈ യുട്യൂബ് ചാനല്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് നിന്നും ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

Tags:    

Similar News