പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും

തി​രു​വ​ന​ന്ത​പു​രം: പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍…

By :  Editor
Update: 2020-02-15 02:52 GMT

തി​രു​വ​ന​ന്ത​പു​രം: പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുമെത്തിക്കാനാണ് നിര്‍ദേശം.

വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്കാ​യി തോ​ക്കു​ക​ള്‍ എ​ത്തി​ക്കാനായിരുന്നു നിര്‍ദ്ദേശിച്ചതെങ്കിലും പോ​ലീ​സ് എത്തിച്ചിരുന്നില്ല. മാ​വോ​യി​സ്റ്റ് വേ​ട്ട ന​ട​ക്കു​ന്ന മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി 44 റൈ​ഫി​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നതുകൊണ്ടാണ് വെ​ള്ളി​യാ​ഴ്ച എ​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് മാ​വോ​യി​സ്റ്റ് മേ​ഖ​ല​യി​ല്‍ അ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന റൈ​ഫി​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ന്‍ ത​ച്ച​ങ്ക​രി നി​ര്‍​ദേ​ശിച്ചു.

Tags:    

Similar News