വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന അധ്യാപകരെ പിടികൂടി പോലീസ്
ഇടുക്കി: കട്ടപ്പനയിലെ പുതിയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച നഴ്സിങ് കോളേജ് അധ്യാപകനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.വെള്ളയാംകുടി കാണക്കാലിപ്പടി വിളയിൽ സുനിൽ, തമിഴ്നാട്ടിലെ നഴ്സിങ്…
ഇടുക്കി: കട്ടപ്പനയിലെ പുതിയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച നഴ്സിങ് കോളേജ് അധ്യാപകനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.വെള്ളയാംകുടി കാണക്കാലിപ്പടി വിളയിൽ സുനിൽ, തമിഴ്നാട്ടിലെ നഴ്സിങ് കോളേജ് അധ്യാപകൻ കാഞ്ചിയാർ കല്യാണത്തണ്ട് പുത്തൻപുരയ്ക്കൽ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പുതിയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ സഹകരണ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർഥികൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.