തൃശ്ശൂരിലെ കാട്ടുതീയില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണമരണം

തൃശൂര്‍ ദേശമംഗലത്തിനടുത്തുള്ള കൊറ്റമ്പത്തൂരിൽ കാട്ടു തീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എന്‍.എം.ആര്‍ വാച്ചര്‍ ശങ്കരനും മരിച്ചു. കൊറ്റമ്പത്തൂരിലെ എച്ച്‌.എന്‍.എല്‍ തോട്ടത്തില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള…

By :  Editor
Update: 2020-02-16 22:35 GMT

തൃശൂര്‍ ദേശമംഗലത്തിനടുത്തുള്ള കൊറ്റമ്പത്തൂരിൽ കാട്ടു തീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എന്‍.എം.ആര്‍ വാച്ചര്‍ ശങ്കരനും മരിച്ചു. കൊറ്റമ്പത്തൂരിലെ എച്ച്‌.എന്‍.എല്‍ തോട്ടത്തില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു.2018 മാര്‍ച്ചില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം.

Tags:    

Similar News