അന്താരാഷ്ട്ര കൃതി പുസ്തകമേളയിലൂടെ പരപ്പനങ്ങാടി റൂറല്‍ സഹകരണ സംഘത്തിന് ലഭിച്ച പുസ്തകങ്ങള്‍ ചിറമംഗലം എ.യു.പി സ്‌കൂളിന് കൈമാറി
പരപ്പനങ്ങാടി: കേരള സര്‍ക്കാറിന്റെ കീഴിലുള്ള സഹകരണ വകുപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തിയ 3 -മത് അന്താരാഷ്ട്ര കൃതി പുസ്തകമേളയിലൂടെ പരപ്പനങ്ങാടി റൂറല്‍ സഹകരണ സംഘത്തിന്…
;By : Editor
Update: 2020-02-20 13:47 GMT
പരപ്പനങ്ങാടി: കേരള സര്‍ക്കാറിന്റെ കീഴിലുള്ള സഹകരണ വകുപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തിയ 3 -മത് അന്താരാഷ്ട്ര കൃതി പുസ്തകമേളയിലൂടെ പരപ്പനങ്ങാടി റൂറല്‍ സഹകരണ സംഘത്തിന് ലഭിച്ച പുസ്തകങ്ങള്‍ ചിറമംഗലം എ.യു.പി സ്‌കൂളിന് കൈമാറി. ചടങ്ങ് തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബേങ്ക് സെക്രട്ടറി, ശ്രീമതി അനിത ദാസ്, ഭവ്യാരാജ്, പ്രധാനാധ്യാപിക ഉഷാദേവി, ബാങ്ക് ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്‍.പി കെ, അദ്ധ്യാപകരായ ചന്ദ്രന്‍.സി.കെ, ഷീബ ടി.കെ എന്നിവരും പങ്കെടുത്തു.