പൗരത്വ ഭേഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാട് വ്യക്തമാക്കി മാമുക്കോയ
കോഴിക്കോട്: രാജ്യം ഒന്നടങ്കം എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാടുമായി നടന്‍ മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ്…
;കോഴിക്കോട്: രാജ്യം ഒന്നടങ്കം എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാടുമായി നടന്‍ മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്വകയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുകയെന്ന് അദ്ദേഹം പറയുന്നു.
നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാമുക്കോയ രൂക്ഷമായി പ്രതികരിച്ചിരുന്നു. പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്തു ചെയ്യണം എന്ന് ആരും യോഗം വിളിച്ച് തീരുമാനിക്കാറില്ല എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് നേരത്തെ മാമുക്കോയ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.