സിഗ്നൽ കാത്തുകിടക്കുമ്പോൾ വാഹനങ്ങൾക്കിടയിലൂടെ നടന്നു വഴിവാണിഭവും ഭിക്ഷയും നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Update: 2025-01-11 09:42 GMT
കോഴിക്കോട് വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുമ്പോൾ വാഹനങ്ങൾക്കിടയിലൂടെ നടന്നു വഴിവാണിഭവും ഭിക്ഷയും നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർ സംസ്‌ഥാന വ്യാപകമായി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആവശ്യമെ ങ്കിൽ പൊലീസ് സഹായം തേടണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി.
ഇതു സംബന്ധിച്ച് ഉദ്യോഗ സ്ഥതലത്തിൽ സർക്കുലർ ഇറക്കണം. കോഴിക്കോട് നഗരത്തി ലെ പ്രധാന പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ വഴിവാ ണിഭവും യാചനയും നടത്തുന്ന ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. നിയ മലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വി.ദേവ ദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.